ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Posted on: December 15, 2016 12:55 pm | Last updated: December 15, 2016 at 6:58 pm

നോയിഡ: ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് വ്യാജ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്താകമാനം ശാഖകളുള്ള ആക്‌സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

നേരത്തെ ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ചാന്ദ്‌നി ചൗക്ക് ശാഖയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 എക്കൗണ്ടുകളില്‍ 100 കോടി രൂപയും 15 വ്യാജ എക്കൗണ്ടുകളില്‍ 70 കോടി രൂപയും ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളില്ലെന്നും കണ്ടെത്തിയിരുന്നു.