ഹ്യുണ്ടായ് കാറുകള്‍ക്ക് 2017ല്‍ ഒരു ലക്ഷം രൂപ വരെ വില വര്‍ധിക്കും

ടൊയോട്ട, ടാറ്റ, നിസ്സാന്‍ കമ്പനികളും അടുത്ത വര്‍ഷം കാര്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
Posted on: December 13, 2016 9:05 pm | Last updated: December 13, 2016 at 9:05 pm

ന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ കാറുകള്‍ക്ക് 2017ല്‍ ഒരു ലക്ഷം രൂപ വരെ വില വര്‍ധിക്കും. എന്‍ട്രി ലെവല്‍ മോഡലായ ഇയോണ്‍ മുതല്‍ ഫ്‌ളാഗ്ഷിപ്പ് കാറായ സാന്റഫേ എസ് യു വി വരെയുള്ള ഹ്യുണ്ടായിയുടെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റവുമാണ് വില കൂട്ടാന്‍ കാരണമെന്ന് കമ്പനി പറയുന്നു. 2017 ജനുവരി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ടൊയോട്ട, ടാറ്റ, നിസ്സാന്‍ കമ്പനികളും അടുത്ത വര്‍ഷം കാര്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. നിസ്സാന്‍ കാറുകള്‍ക്ക് 30,000 രൂപ വരെയും ടൊയോട്ട മൂന്ന് ശതമാനവും വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ടാറ്റയുടെ കാറുകള്‍ക്ക് 12,000 രൂപ വരെയാണ് വര്‍ധനയുണ്ടാകുക.