കോഹ്ലിയുടെയും അശ്വിന്റെയും മികവില്‍ ഇന്നിംഗ്‌സ് ജയത്തോടെ ഇന്ത്യക്ക് പരമ്പര

Posted on: December 12, 2016 12:59 pm | Last updated: December 13, 2016 at 12:26 pm

മുംബൈ: ഇംഗ്ലണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സിന്റെയും 36 റണ്‍സിന്റെയും ഉജ്ജ്വല വിജയം. ക്യാപ്റ്റന്‍ വിരാട് കോഹ് ലി നേടിയ ഇരട്ട സെഞ്ച്വറിയും (241) രണ്ട് ഇന്നിംഗ്‌സിലുമായി 12 വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിന്റെ ബൗളിംഗ് മികവുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇതോടെ അഞ്ച് മത്‌സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം സമനിയലില്‍ കലാശിച്ചിരുന്നു.

അഞ്ചാം ദിവസമായ ഇന്ന് ആറ് വിക്കറ്റിന് 182 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി ആരംഭിച്ചത്. ഒന്‍പത് റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ പരമ്പര പിടിച്ചടക്കി. സ്‌കോര്‍: ഇംഗ്ലണ്ട്: 400, 195. ഇന്ത്യ: 631