അബുദാബി മതകാര്യവകുപ്പിന്റെ നബിദിനാഘോഷം തിങ്കളാഴ്ച

Posted on: December 10, 2016 5:15 pm | Last updated: December 10, 2016 at 5:15 pm
SHARE
ഡോ. മുഹമ്മദ് മതര്‍ അല്‍
കഅബി

അബുദാബി: അബുദാബി മതകാര്യ വകുപ്പിന്റെ (ഔഖാഫ്) നബിദിനാഘോഷം വിപുലമായ പരിപാടികളോടെ തിങ്കളാഴ്ച നടക്കും. അബുദാബി നാഷണല്‍ തിയേറ്ററില്‍ രാവിലെ ഒന്‍പതിനാണ് പരിപാടികള്‍ ആരംഭിക്കുക. ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅബി ഉള്‍പെടെ മതകാര്യവകുപ്പിലെ വിവിധ വിഭാഗത്തിന്റെ മേധാവികളും പണ്ഡിതന്മാരും ചടങ്ങില്‍ സംബന്ധിക്കും.

മതകാര്യവകുപ്പിന്റെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ ആസ്ഥാനങ്ങളുടെ ഡയറക്ടര്‍മാരും ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നുള്ള പണ്ഡിതന്മാരും അതിഥികളായെത്തുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകുമെന്ന് മതകാര്യവകുപ്പിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു.
നബിദിനമാഘോഷിക്കുന്ന വേളയില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പെടെ മുഴുവന്‍ ഭരണാധികാരികള്‍ക്കും കിരീടാവകാശികള്‍ക്കും ഇമാറാത്തിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും നന്മക്കും ക്ഷേമത്തിനും പ്രാര്‍ഥിക്കുന്നതായും മതകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് മതര്‍ അല്‍ കഅബി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here