Connect with us

National

ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 280 ആയി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് ദു:ഖിതരായി 280 പേര്‍ മരിച്ചുവെന്ന് അണ്ണാഡിഎംകെ വൃത്തങ്ങള്‍. ജയലളിത മരിച്ചുവെന്ന വാര്‍ത്തയുണ്ടാക്കിയ ഞെട്ടലാണ് ഇവരുടെ മരണത്തിനു കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മരിച്ചവരില്‍ 203 പേരുടെ പേരു വിവരങ്ങള്‍ പാര്‍ട്ടി പുറത്തു വിട്ടു.

തിരുവള്ളൂര്‍,ചെന്നൈ, തിരുവണ്ണാമലൈ,വെല്ലൂര്‍, കൃഷ്ണഗിരി, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ കുറച്ചുപേര്‍ ആത്മഹത്യ ചെയ്തവരാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

നേരത്തെ മരണമടഞ്ഞവരുടെ കുടുംബത്തിനു സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.