Connect with us

Malappuram

മൊബൈല്‍ സിം കാര്‍ഡ് തട്ടിപ്പ്: പ്രതികള്‍ തട്ടിയത് 200 ലധികം സിമ്മുകള്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മൊബൈല്‍ ഷോപ്പുടമയും സഹായിയും നല്‍കിയ മൊഴിയനുസരിച്ച് 200 ലധികം വ്യാജ ഐ ഡിയിലുള്ള സിം കാര്‍ഡുകള്‍ പെരിന്തല്‍മണ്ണയില്‍ വില്‍പ്പന നടത്തിയതായി പോലീസ് അറിയിച്ചു.

പല കമ്പനികള്‍ക്കും നല്‍കുന്ന അപേക്ഷയുടെ കൂടെ സമര്‍പ്പിക്കുന്ന ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ ഏതെങ്കിലും അന്യസംസ്ഥാനക്കാരുടെതായിരികും. ഇത്തരത്തിലുള്ള സിം കാര്‍ഡു ഉപയോഗിച്ച ഏതെങ്കിലും കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ പ്രതികളെ പിടികൂടാന്‍ പോലും ഏറെ വൈകും. പെരിന്തല്‍മണ്ണയിലെ സ്മാര്‍ട്ട് മൊബൈല്‍സ് എന്ന സ്ഥാപനത്തെയും അവിടെ നടക്കുന്ന ഏര്‍പ്പാടുകളെക്കുറിച്ചും രഹസ്യവിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് നടന്നത്. സ്വദേശിയായ ഒരാള്‍ക്ക് തന്റെ ഐഡിയിലില്ലാത്ത സിം കാര്‍ഡ് നല്‍കിയതായും ബോധ്യപ്പെട്ടു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ സ്ഥാപനം വഴി വില്‍പ്പന നടത്തിയ എല്ലാ സിം കാര്‍ഡുകളും പരിശോധികുമെന്നും പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡി വൈ എസ് പി പറഞ്ഞു.

 

Latest