വിക്‌ടോറിയയില്‍ ഇനി വിജ്ഞാന കേന്ദ്രം

Posted on: December 9, 2016 7:45 pm | Last updated: December 9, 2016 at 7:26 pm

പാലക്കാട്: വിക്ടോറിയ കോളജിനു തിലകക്കുറിയായി ഡിജിറ്റല്‍, റഫറല്‍ ലൈബ്രറി ഉള്‍പ്പെടുന്ന 29കോടി രൂപയുടെ ഡിജിറ്റല്‍ വിജ്ഞാനകേന്ദ്രം (നോളജ് സെന്റര്‍) നിര്‍മിക്കും.

സ്ഥാപനത്തിന്റെ പൗരാണികതയും പ്രൗഢിയും നഷ്ടപ്പെടാതെ കേരള ബ്രിട്ടിഷ് വാസ്തുശില്‍പ രീതിയിലായിരിക്കും കേന്ദ്രം. കോളജിന്റെ പ്രധാന കവാടത്തിനും ഒ!ാപ്പണ്‍സ്റ്റേജിനും ഇടയിലുള്ള സ്ഥലത്ത് വഴി തടസ്സപ്പെടാതെ 15,0000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് ഇതിനു നിര്‍മിക്കുക. പദ്ധതിയുടെ അന്തിമ രൂപരേഖ അടുത്തദിവസം ഉന്നതവിദ്യാഭ്യാസവകുപ്പിന് നല്‍കും.
വിജ്ഞാനകേന്ദ്രത്തിനും കോളജ് നവീകരണത്തിനും മെ!ാത്തം 37.5 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവായി. കേന്ദ്രത്തിന്റെ ഗ്രൗണ്ടിന് അടിയിലുള്ള നില പൂര്‍ണമായും റഫറല്‍ ലൈബ്രറിയായിരിക്കും. പ്രാചീനരേഖകള്‍, താളിയോലകള്‍, പുരാവസ്തുചിത്രങ്ങള്‍ എന്നിവയ്ക്കുവേണ്ടി മാത്രമായിരിക്കും ഇത്. പുതുച്ചേരിയിലെ പ്രശസ്ത മായ ജിപ്‌മെറിലെ ഡിജിറ്റല്‍ ലൈബ്രറി മാതൃകയിലായിരിക്കും സംവിധാനം. പ്രാചീന രേഖകള്‍ മൈക്രോഫിലിമാക്കി സൂക്ഷിക്കും. ഡിജിറ്റല്‍ ഹിസ്റ്റോറിക്കല്‍ മ്യൂസിയവും പരിഗണനയിലാണ്. ഒന്നാം നിലയില്‍ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രഫഷനല്‍ ലൈബ്രറിയായിരിക്കും. രണ്ടാം നിലയില്‍ വൈ-ഫൈ സൗകര്യമുള്‍പ്പെടെയുള്ള ഇ–ലൈബ്രറിയാണ്. ഗവേഷണമാസികകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാക്കും.

മൂന്നാംനില മിനിസ്റ്റുഡിയോ, കോണ്‍ഫറന്‍സ് ഹാള്‍, വെര്‍ച്വല്‍ ക്ലാസ് മുറി എന്നിവയാണ് ഒരുക്കുക. ഇ–ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കും. നിര്‍മിതിക്കാണ് കെട്ടിട നിര്‍മാണത്തിന്റെ ചുമതല. റൂസയില്‍ നിന്ന് രണ്ടുകോടിരൂപയും കോളജിന് താമസിയാതെ ലഭിക്കും. കേന്ദ്രമാനവശേഷിവകുപ്പില്‍ നിന്ന് ശാസ്ത്രഗവേഷണത്തിന് ഒരു കോടി രൂപയും ലഭിക്കാനുള്ള നടപടികളും പൂര്‍ത്തിയായി. തുക ഉപയേ!ാഗിച്ച് സെന്‍ട്രല്‍ ഇന്‍സ്ടുമെന്റേഷന്‍ കേന്ദ്രം തയാറാക്കുകയാണ് ലക്ഷ്യം.