Connect with us

Gulf

ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോക്ക് ദുബൈയില്‍ തുടക്കം; പ്രധാന നഗരങ്ങളില്‍ നിക്ഷേപ സാധ്യത

Published

|

Last Updated

പ്രോപ്പര്‍ട്ടി ഷോ ഉദ്ഘാടനം ചെയ്ത് ബോളിവുഡ് താരം അര്‍ബാസ് ഖാനും ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ ബുതി സഈദ് അല്‍ ഗന്ധിയും പ്രദര്‍ശനം കാണുന്നു

ദുബൈ: വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോക്ക് ബോളിവുഡ് താരം അര്‍ബാസ് ഖാന്റെ സാന്നിധ്യത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കം. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ ബുതി സഈദ് അല്‍ ഗന്ധി മുഖ്യാതിഥിയായിരുന്നു. മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ ആയിരക്കണക്കിന് വിവിധ പ്രോപ്പര്‍ട്ടികള്‍ക്ക് ഓഫറുകളുമായി ഇന്ത്യയിലെ പ്രമുഖ ഡവലപ്പര്‍മാരാണ് എത്തിയിരിക്കുന്നത്. നൂറുകണക്കിന് ആഢംബര അപ്പാര്‍ട്‌മെന്റുകളും വില്ലകളും വീടുകളും പ്ലോട്ടുകളും വാണിജ്യാവശ്യങ്ങള്‍ക്കായി റീടെയില്‍ പ്രോപ്പര്‍ട്ടികളും തിരഞ്ഞെടുക്കാനാകും. പ്രോപ്പര്‍ട്ടി സംബന്ധമായ നിരവധി സെമിനാറുകളും നടക്കുമെന്ന് സംഘാടകരായ സുമാന്‍സ ജനറല്‍ മാനേജര്‍ ആര്‍ ശ്രീവിദ്യ പറഞ്ഞു.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഹാള്‍ രണ്ടിലാണ് പ്രദര്‍ശനം. മൂന്ന് ദിവസവും രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശന സമയം. സൗജന്യ പാര്‍കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഷോയുടെ 19-ാമത് എഡിഷന്റെ സംഘാടകര്‍ സുമാന്‍സ എക്‌സിബിഷന്‍സാണ്.
ഏറ്റവും പുതിയ സംഭവങ്ങളിലേക്ക് ഒരു പുതിയ ബന്ധം സ്ഥാപിക്കാനുള്ള തികഞ്ഞ അവസരവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സമകാലിക വിവരങ്ങള്‍ മനസിലാക്കുന്നതിനും കൂടി കഴിയുന്നതാണ് പ്രോപ്പര്‍ട്ടിഷോ.

എന്‍ ആര്‍ ഐകള്‍ക്ക് വേണ്ടി നിര്‍മാതാക്കള്‍ 100 ശതമാനം സുതാര്യനയം സ്വീകരിക്കുന്നത് ശുഭകരമായ സൂചനയാണ്. ഇത് ഇരുപാര്‍ട്ടികള്‍ക്കിടയിലും സംശയങ്ങള്‍ക്കിടമില്ലാത്തവിധം വിശ്വാസ്യത വര്‍ധിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആക്ട് 2016 (റിറ) നടപ്പിലാക്കിയത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രൊഫഷണലിസവും നിലവാരവും സുതാര്യതയും ഉളവാക്കുന്നു. ഇപ്പോഴുള്ള കറന്‍സി പിന്‍വലിക്കല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദവുമാക്കിയിട്ടുണ്ട്, ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.

കറന്‍സി പിന്‍വലിക്കല്‍കൊണ്ട് ബേങ്കുകളിലുടനീളം സ്വത്തുക്കള്‍ പണമാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്, ഇത് വിവിധ ലോണുകളുടെ പലിശനിരക്ക് കുറക്കുകയും റിയല്‍ എസ്റ്റേറ്റ് ആവശ്യകത വര്‍ധിക്കുകയും ഇ എം ഐ കുറക്കുകയും ചെയ്യുമെന്ന് അദാനി റിയാലിറ്റി റസിഡന്‍ഷ്യല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് ധര്‍മേഷ് ഷാ പറഞ്ഞു. ഭവനപലിശ 7-8 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുര്‍ഗൗണ്‍, ജെയ്പൂര്‍, കൊല്‍ക്കത്ത, ഗോവ, അഹമ്മദാബാദ്, മുംബൈ, നവി മുംബൈ, പൂനെ, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, ബെംഗളൂരു, മാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലെ വിവിധ പ്രോപ്പര്‍ട്ടികളെ കുറിച്ച് മനസിലാക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. വാസ്തുവിദ്യാസംബന്ധമായ പുതിയ കാര്യങ്ങളും പരിസ്ഥിതി സൗഹൃദ ഭവനങ്ങളും വാട്ടര്‍ റീ സൈക്ലിംഗ് യൂണിറ്റുകള്‍, മാലിന്യങ്ങള്‍ തരം തിരിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും പ്രദര്‍ശനത്തില്‍ നിന്ന് മനസിലാക്കാം.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പ്രധാന ഡവലപ്പര്‍മാരോട് നേരിട്ട് സംവദിക്കാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്.

 

---- facebook comment plugin here -----

Latest