ഗുജറാത്തിലെ സൂറത്തില്‍ 76 ലക്ഷം രൂപയുടെ പുതിയ നോട്ട് പിടിച്ചെടുത്തു

Posted on: December 9, 2016 3:15 pm | Last updated: December 9, 2016 at 2:52 pm

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 76 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായെത്തിയ കാര്‍ പോലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍നിന്നാണ് കാര്‍ ഗുജറാത്തിലെത്തിയതെന്നാണു സൂചന. കാറിലുണ്ടായിരുന്ന നാലുപേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇത്രയും വലിയ തുകയുടെ പുതിയ നോട്ട് ഇവരുടെ കൈവശം എങ്ങനെ എത്തി എന്നത് പോലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞദിവസം ചെന്നൈയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 106 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ 10 കോടി രൂപ പുതിയ നോട്ടുകളായായിരുന്നു സൂക്ഷിച്ചിരുന്നത്. കൂടാതെ, എട്ടു സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 125 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.