രാജ്യാന്തര ചലച്ചിത്രമേള: തന്നെ ക്ഷണിച്ചില്ലെന്ന് കെ. മുരളീധരന്‍

Posted on: December 9, 2016 1:34 pm | Last updated: December 9, 2016 at 1:34 pm

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംഎല്‍എ രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സ്ഥലം എംഎല്‍എയായ തന്നെയടക്കം സര്‍ക്കാര്‍ തഴഞ്ഞെന്ന് കെ.മുരളീധരന്‍. തന്നെ രേഖാമൂലം ക്ഷണിച്ചില്ല.

ഹരിത കേരളം പരിപാടിയില്‍ സഹകരിച്ച് ചപ്പുചവര്‍ വാരാന്‍ പോയി. യുഡിഎഫ് എംഎല്‍എമാര്‍ ചപ്പുചവര്‍ മാത്രം വാരണമെന്നാണോ സര്‍ക്കാര്‍ നിലപാടെന്നും മുരളീധരന്‍ ചോദിച്ചു.