Connect with us

Eranakulam

പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച വികാരിക്ക് ഇരട്ടജീവപര്യന്തം

Published

|

Last Updated

കൊച്ചി: പുത്തന്‍വേലിക്കര പീഡന കേസില്‍ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. പുത്തന്‍വേലിക്കര ലൂര്‍ദ് മാതാപള്ളി മുന്‍ വികാരി മതിലകം അരീപ്പാലം സ്വദേശി ഫാ. എഡ്വിന്‍ ഫിഗറസിനാണ ്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ച കേസില്‍ ഇരട്ടജീവപര്യന്തവും 2,15000 രൂപ പിഴയും കോടതി വിധിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

14 കാരിയായ പെണ്‍കുട്ടിയെ പള്ളിമേടയില്‍ വെച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വൈദികനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. 2015 ജനുവരി മുതല്‍ കുട്ടിയെ പലതവണ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി മാര്‍ച്ച് അവസാനം വരെ അത് തുടരുകയും ചെയ്തു. 2016 ഏപ്രിലിലാണ് പീഡനവിവരം പുറത്തുവന്നത്. പള്ളിമേടയിലേക്ക് കുട്ടിയെ വികാരി ഇടക്കിടെ കൂട്ടിക്കൊണ്ട് പോകുന്നതില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്. സംഭവം പുറത്തായതോടെ വൈദികനെ സഭ നീക്കം ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പുത്തന്‍വേലിക്കര പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫാ. എഡ്വിന്‍ ഫിഗറസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.
ഇയാളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച കുറ്റത്തിന് പോലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തതോടെ എഡ്വിന്‍ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. ഒളിവില്‍പ്പോകാന്‍ സഹായിച്ച സഹോദരന്മാരായ പതിശ്ശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗറസ് (58), സ്റ്റാന്‍ലി ഫിഗറസ് (54), സഹോദരന്റെ മകന്‍ ബെഞ്ചമിന്‍ ഫിഗറസ് (22), ബന്ധു കല്‍രന്‍സ് ഡിക്കോത്ത് (62), പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തൃശൂര്‍ മാള കളരിക്കന്‍ വീട്ടില്‍ അജിത എന്നിവരാണ് രണ്ട് മുതല്‍ ആറ് വരെ പ്രതികള്‍. പെണ്‍കുട്ടി പീഡനത്തിനിരയായതായി പരിശോധനയില്‍ അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതാണ് ഡോ. അജിതക്കെതിരായ കേസ്.

---- facebook comment plugin here -----

Latest