Connect with us

Kerala

എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക പ്രവേശനത്തിന് കോഴ വാങ്ങുന്നത് കര്‍ശനമായും തടയും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ആരോപണം നേരിട്ടാല്‍ ഒരാള്‍ക്കെതിരെ പ്രചാരണം നല്‍കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരെ നീക്കം നടത്തുന്നവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകും. ഇവര്‍ക്ക് കൈത്താങ്ങായി വിജിലന്‍സ് മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരാതി ലഭിച്ചാല്‍ സംശുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാല്‍ അന്വേഷണം ആരംഭിക്കുമ്പോള്‍തന്നെ അതിന് അമിത പ്രാധാന്യം നല്‍കുന്നതു നല്ലതല്ല. ഇത് ആരോപണവിധേയരെ ക്രൂശിക്കുന്നതിനു തുല്യമാണ്. വഴിയ അഴിമതിക്കഥകള്‍ മൂടിവയ്ക്കപ്പെടുന്നു. ഇതിനെതിരേ കടുത്ത നടപടി ആവശ്യമാണ്. അഴിമതി ഇല്ലാത്ത ഭരണ നിര്‍വഹണത്തിലൂടെ മാത്രമേ സുസ്ഥിരവികനം നടപ്പാക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക പ്രവേശനത്തിനും കോഴ വാങ്ങുന്നത് കര്‍ശനമായും തടയും. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് പുരസ്‌കാരം നല്‍കും. ഒരു കോടിക്കു മുകളിലുള്ള അഴിമതി പുറത്തുകൊണ്ടുവരുകയും അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പിന്തുണ നല്‍കുകയും ചെയ്യുന്നവര്‍ക്ക് എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പതിന് സംസ്ഥാന വിസില്‍ബ്ലോവര്‍ പുരസ്‌കാരം നല്‍കും. അഴിമതിക്കെതിരേ സ്‌കൂളുകളുടെയും കോളജുകളിലൂടെയും ബോധവത്കരണം നടത്താന്‍ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.