Connect with us

National

കോടതിയലക്ഷ്യം: കട്ജു മാപ്പ് അപേക്ഷിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമാദമായ സൗമ്യ വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു മാപ്പ് അപേക്ഷിച്ചേക്കും. സംഭവത്തില്‍ മാപ്പപേക്ഷിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്.

കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് കട്ജുവിന്റെ നടപടി. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചും കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കട്ജു കത്ത് നല്‍കിയെന്നറിയുന്നു.
അതേസമയം, കട്ജുവോ സുപ്രീം കോടതി രജിസ്ട്രാറോ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കേസില്‍ കോടതി സ്വീകരിക്കുന്ന നടപടികള്‍ നേരിടാന്‍ തയാറാണെന്നായിരുന്നു ഇതേക്കുറിച്ച് കട്ജു നേരത്തേ അറിയിച്ചിരുന്നത്. കട്ജുവിന് വേണ്ടി സോളി സൊറാബ്ജി ഹാജരാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കട്ജു നിലപാട് മാറ്റിയിരിക്കുന്നത്.

സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയം തുടങ്ങിയവയായിരുന്നു കട്ജുവിന്റെ പരാമര്‍ശങ്ങള്‍ തന്റെ ഫേസ്ബുക് പേജിലും, ബ്ലോഗിലുമാണ് കട്ജു പരാമര്‍ശമങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ കട്ജുവിന്റെ ഫേസ്ബുക്ക് ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീം കോടതി നടപടിയെടുത്തത്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം.

Latest