സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

Posted on: December 8, 2016 9:10 pm | Last updated: December 8, 2016 at 9:36 pm

തലപ്പുഴ: പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ സൗഹ്യദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗോത്ര വര്‍ഗ്ഗ ടീമും മാനന്തവാടി സര്‍ക്കിള്‍ പോലീസ് ടീമുമാണ് പേര്യ 34 ഗ്രൗണ്ടില്‍ മാറ്റുരച്ചത്. മത്സരത്തില്‍ ഗോത്ര തവിഞ്ഞാല്‍ ടീം 3 നെതിരെ 4 ഗോളുകള്‍ക്ക് പോലീസ് ടീമിനെ പരാജയപ്പെടുത്തി.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സ്‌പോര്‍ട്‌സ് കിറ്റും സമ്മാനിച്ചു. മാനന്തവാടി എ.എസ്.പി ജയദേവ്, മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫുട്‌ബോള്‍ മത്സരം ടി.എന്‍.സജീവ് നേത്യത്വം നല്‍കി.