Connect with us

National

2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സേവന നികുതി ഒഴിവാക്കി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കാണ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കുന്നത്. 2012 ലെ സേവന നികുതി വിജ്ഞാപനത്തില്‍ ഭേദഗതിവരുത്തിയാണ് ഇത് നടപ്പില്‍വരുത്തുന്നത്.

കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്കായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 10 ലക്ഷം പോയിന്റുകളില്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാര്‍ച്ച് 31 മുമ്പ് മെഷീന്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.

Latest