റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted on: December 7, 2016 4:46 pm | Last updated: December 8, 2016 at 6:56 pm

മുംബൈ: റിസര്‍വ് ബാങ്ക് നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ വായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കുകള്‍ നിലവിലെ സ്ഥിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. അതേസമയം ആര്‍.ബി.ഐ നവംബര്‍ 26 ന് ഏര്‍പ്പെടുത്തിയ കരുതല്‍ ധന അനുപാതത്തിലെ വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ട്.

2016-17 സാമ്പത്തിക വര്‍ഷത്തിലെ മതിപ്പ് ജി.ഡി.പി വളര്‍ച്ചാ നിരക്ക്? 7.1 ശതമാനമായി പുനര്‍നിര്‍ണയിച്ചു. വളര്‍ച്ചാ നിരക്ക് അര ശതമാനം കുറക്കുകയും ചെയ്തു.