ഇന്തോനേഷ്യയില്‍ ഭൂചലനം: മരണം 97 ആയി

Posted on: December 7, 2016 4:37 pm | Last updated: December 7, 2016 at 8:30 pm
SHARE

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുമാത്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി പള്ളികളും കടകളും തകര്‍ന്നടിഞ്ഞു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് നാല് പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു.

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്
രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കടലിനിടിയിലാണ് പ്രഭവകേന്ദ്രമെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here