ജയലളിതയുടെ നിര്യാണം; കേരളത്തില്‍ അവധിപ്രഖ്യാപിച്ചു

Posted on: December 6, 2016 8:14 am | Last updated: December 6, 2016 at 11:16 am

jayalalithaതിരുവനന്തപുരം: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളത്തിലും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പൊതുപരിപാടികളും സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ സമാപനസമ്മേളനവും റദ്ദാക്കി. എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.