മാവോയിസ്റ്റ് വേട്ട; റീപോസ്റ്റ് മോര്‍ട്ടം അപേക്ഷ കോടതി തള്ളി

Posted on: December 5, 2016 9:35 pm | Last updated: December 5, 2016 at 9:35 pm

mlp-nilamboor-punjankolli-vanapathayil-ethicha-devarajante-mrithadeham-ambulencilekku-mattunnu-5മഞ്ചേരി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ഹരജി തള്ളി. കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹരജിയാണ് മഞ്ചേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ഇന്ന് ഉച്ചയോടെയാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

മാവോയിസ്റ്റുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പൊലീസ് ചെയ്യേണ്ടതെന്നും കൊലപ്പെടുത്തുകയല്ലെന്നും കോടതി നിരീക്ഷിച്ചു. ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ ഇന്ന് 5.30ന് ശേഷം മൃതദേഹം സംസ്‌കരിക്കാമെന്നും കോടതി വ്യക്തമാക്കി.