സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച മോദി 10 ലക്ഷത്തിന്റെ കോട്ട് ധരിച്ച് ഉലകം ചുറ്റുന്നു: കെജ്‌രിവാള്‍

Posted on: December 5, 2016 6:20 am | Last updated: December 5, 2016 at 11:24 am

kejriwalന്യൂഡല്‍ഹി: സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം രൂപ വിലയുള്ള കോട്ട് ധരിച്ച് ഉലകം ചുറ്റുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ദിവസവും നാല് ജോഡി വസ്ത്രങ്ങള്‍ താങ്കള്‍ ധരിക്കുന്നു. പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിച്ച് ഉലകം ചുറ്റുന്ന നിങ്ങളാണോ ഫക്കീര്‍ എന്ന് സ്വയം വിശേഷിപ്പിച്ചതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. ആളുകള്‍ക്ക് മോദിയുടെ വാക്കുകളിലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

മോദി ആര്‍ ബി ഐ, സി ബി ഐ, യൂനിവേഴ്‌സിറ്റികള്‍, കോടതികള്‍ എന്നിവയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. 65 വര്‍ഷം കൊണ്ട് രാജ്യം നേടിയെടുത്ത നേട്ടങ്ങള്‍ തെറ്റായ നയത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പിറകോട്ടടിച്ചുവെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. മൊറാദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ഫക്കീര്‍ പരാമര്‍ശം നടത്തിയത്.