നോര്‍ത്ത് ഈസ്റ്റിനെ തളച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ സെമിയില്‍

Posted on: December 4, 2016 9:30 pm | Last updated: December 5, 2016 at 10:02 am

islകൊച്ചി: നോര്‍ത്ത് ഈസ്റ്റിനെ ഒരു ഗോളിന് തളച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. മലയാളി താരം സി കെ വിനീതിന്റെ ഗോളാണ് വിജയഗോളായി മാറിയത്. ഹോംഗ്രൗണ്ടില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ 66ാം മിനുട്ടിലാണ് വിനീത് എതിരാളിയുടെ ഗോള്‍ വല ചലിപ്പിച്ചത്. സീസണില്‍ ആറാം മത്സരത്തില്‍ കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോളാണിത്.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയാകും സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. രണ്ണാം സെമിയില്‍ മുംബൈ അത്‌ലറ്റിക്കോയെ നേരിടും.