കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കുക; പാര്‍ലിമെന്റ് മാര്‍ച്ച് നാളെ

Posted on: December 4, 2016 7:09 pm | Last updated: December 4, 2016 at 9:30 pm
SHARE
delhi-seminar
ന്യൂഡല്‍ഹി വൈഎംസിഎ ഹാളില്‍ നടന്ന വിമാനത്താവള വികസന സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതാപം വീണ്ടെടുക്കുക, ഹജ്ജ് ഹൗസ് തുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെയും കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലുള്ള പാര്‍ലിമെന്റ് മാര്‍ച്ച് നാളെ. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും നൂറുക്കണക്കിന് സമരസമിതി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി. നാളെ രാവിലെ പത്തിനാണ് മാര്‍ച്ച്. മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആൻറണി മാർച്ച് ഉദ്ഘാടനം ചെയ്യും.

മാര്‍ച്ചിന് മുന്നോടിയായി ഞായറാഴ്ച വൈകീട്ട് ന്യൂഡല്‍ഹി വൈഎംസിഎ ഹാളില്‍ നടന്ന വിമാനത്താവള വികസന സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് എം പി. എം കെ രാഘവന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി എം കെ മുനീര്‍ ലോഗോ പ്രകാശനം ചെയ്തു. ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം രാമകൃഷ്ണൻ, അഡ്വ. നൗഷാദ്, എകെ ഫെെസൽ, വരുൺ ഭാസ്കർ, ജോസ് കുറ്റ്യാനി, അബ്ദുർറഹ്മാൻ, ഡോ. ശഫീഖ്, അഷ്റഫ് താമരശ്ശേരി, രവിവർമ, ബഷീർ തിക്കോടി, രാജൻ കൊളായിപ്പാലം, അഡ്വ. സാജിദ്, ന്യൂഡല്‍ഹി സുന്നി മര്‍കസ് പ്രതിനിധി അബൂബക്കര്‍ എന്നിവർ പ്രസ‌ംഗിച്ചു.

ഫൈസല്‍ കാരാട്ട്, ബഷീര്‍ തിക്കോടി, അഷ്‌റഫ് താമരശ്ശേരി, എകെ ഫൈസല്‍, അഡ്വ. സാജിദ്, രാജന്‍ കൊളവിപ്പാലം എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം സമരസമിതി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് യുഎഇയില്‍ നിന്ന് തലസ്ഥാനത്ത് എത്തിയിട്ടുള്ളത്.

സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഇന്ന് രാത്രി പത്തിന് ന്യൂഡല്‍ഹി മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയില്‍ സ്വീകരണം നല്‍കും.

karippur-airport-march-team
വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ സമരസമിതി പ്രവർത്തകർ ചെങ്കോട്ടക്ക് മുന്നിൽ

കരിപ്പൂരിൻെറ തകർച്ചക്ക് കാരണം സർക്കാറിൻെറ ഉദാസീനത: മുല്ലപ്പള്ളി രാമരചന്ദ്രൻ

സർക്കാറിന്റെ ഉദാസീസനതയാണ് കരിപ്പൂർ വിമാനത്താവള‌ം നഷ്ടത്തിലാകാൻ കാരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിമാനത്താവള‌ം ആശ്രയിച്ച് ജീവിക്കുന്നവർ ഇന്ന് പട്ടിണിയുടെ വക്കിലാണ്. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകാൻ പാടില്ല. എന്നാൽ സുരക്ഷയുടെ പേര് പറഞ്ഞ് വിമാനത്താവളത്തെ ഇല്ലായ്മ ചെയ്യുവാനാണ് ഗൂഢശ്രമ‌മാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തേക്കാൾ ചെറിയ വിമാനത്താവളം ഇന്ന് ഇന്ത്യയിലുണ്ട്. ഇവിടെയൊന്നും ഉയർന്നുവരാത്ത നിയമപ്രശ്നങ്ങളാണ് ഉദ്യോഗസ്ഥന്മാർ കരിപ്പൂരിന്റെ കാര്യത്തിൽ മാത്രം ഉയർത്തുന്നത്. ഗൗരവപൂർണമായ ചിന്ത കരിപ്പൂർ വിഷയത്തിൽ സർക്കാറിന് ഉണ്ടാകണം. മലബാറിന്റെ വികസനം ടൂറിസത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ഇതിന് വിമാനത്താവളത്തിന്റെ വികസനം അത്യാവശ്യമാണ്. വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് ആവശ്യമായ സ്ഥലം നൽകുവാൻ വിമാനത്താവള പരിസരത്തുള്ളവർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതാപം വീണ്ടെുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുന്‍ മന്ത്രി എംകെ മുനീര്‍ സിറാജിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here