മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗമായി ചുമതലയേറ്റു

Posted on: December 3, 2016 8:12 pm | Last updated: December 3, 2016 at 8:19 pm

mulloorkkara-sakafiതിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനില്‍ അംഗമായി മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ചുമതലയേറ്റു. കമ്മീഷന്റെ പൂര്‍ണ സിറ്റിംഗ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.

സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍, മെമ്പര്‍ സെക്രട്ടറി ഡോ. വി വേണു, മെമ്പര്‍മാരായ അഡ്വ. ജെറോം വി എ, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി എന്നിവര്‍ പങ്കെടുക്കും.