പണം പിന്‍വലിക്കാന്‍ ക്യൂ നിന്ന യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം

Posted on: December 3, 2016 3:53 pm | Last updated: December 3, 2016 at 3:53 pm

birthകാണ്‍പൂര്‍: പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയ യുവതിക്ക് സുഖപ്രസവം. കാണ്‍പൂരിലാണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരത്തുക വാങ്ങാന്‍ എത്തിയ സ്ത്രീയാണ് ബാങ്കില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

സ്ത്രീ പ്രസവ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്ന് ബാങ്കിലെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ബാങ്കിനുള്ളിനല്‍ തന്നെ അവര്‍ക്ക് പ്രസവിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ സെപ്തംബറിലാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്.