റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്നവര്‍ക്ക് തുണയായി മന്ത്രി ശൈലജ

Posted on: December 3, 2016 2:57 pm | Last updated: December 3, 2016 at 2:57 pm
SHARE
കെ കെ ശൈലജ
കെ കെ ശൈലജ

കൂറ്റനാട് : റോഡില്‍ അപകടത്തില്‍പെട്ട് കിടന്നവര്‍ക്ക് തുണയായി മന്ത്രി ശൈലജ.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനുളള പതാക ജാഥ ആനക്കരയില്‍ ഉദ്ഘാടനം ചെയ്യാന്‍ പുതുശ്ശേരിയിലെ മറ്റൊരു പരിപാടി കഴിഞ്ഞ് ആനക്കരയിലേക്ക് വരുന്ന വഴി കുളപ്പുളളിയില്‍ സൈന്‍ബോര്‍ഡിലിടിച്ച് രണ്ട് പേര്‍ കിടക്കുന്നത് കണ്ടത.് എന്നാല്‍ നിരവധി വാഹനങ്ങളും വഴിയാത്രക്കാരും കടന്നു പോയെങ്കിലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സംഭവ നേരിട്ട് കണ്ട മന്ത്രി മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പട്ടാമ്പി കൊപ്പം സ്വദേശികളായ തട്ടാരുതൊടി മോഹനന്റെ മകന്‍ നിഖില്‍ (21), മൊഴയം തൊട് കേശവന്റെ മകന്‍ ശരത് (21) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here