Connect with us

Palakkad

സത്യവാങ്മൂലം നല്‍കല്‍: പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആശങ്കയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ക്ഷമ പെന്‍ഷനുകള്‍ ലഭിക്കുന്നതിനുളള സത്യവാങ്മൂലം സമര്‍പ്പിക്കാനുളള അവസാന തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെ ഇനിയും നിരവധി പേര്‍ സത്യവാങ്മൂലം നല്‍കിയില്ല. അപേക്ഷ നല്‍കേണ്ട സമയപരിധി അവസാനിച്ചത് ഗുണ‘ോക്താക്കളെ ആശങ്കയിലാക്കുന്നു.വാര്‍ദ്ധക്യകാല, വിധവ, വികലാംഗ, അഗതി, കര്‍ഷക തെഴിലാളി പെന്‍ഷനുകള്‍ കൂടാതെ വിവിധ ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഗുണഭോക്താക്കളുടെ പക്കല്‍ നിന്നും സത്യവാങ്മൂലം വാങ്ങി അതാത് വകുപ്പുകളോട് ഓണ്‍ലൈനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നവമ്പര്‍ 8നാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവമ്പര്‍ 20നകമാണ് നിര്‍ദ്ദിഷ്ട ഫോമില്‍ ഗുണഭോക്താക്കള്‍ സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നത്. സര്‍വ്വീസ് പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍, ആദായനികുതി ഒടുക്കുന്നവര്‍, 2 ഏക്കറില്‍ കൂടുതല്‍ സ്ഥലം സ്വന്തമായൊ, കുടുംബ സ്വത്തായൊയുളള ഗുണഭാക്താക്കളെ കണ്ടെത്തി ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു സത്യവാങ്മൂലം സമ്പ്രദായം തുടങ്ങിയതെന്നാണ് അറിയുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിച്ച സത്യവാങ് മൂലങ്ങളെല്ലാം ഓണ്‍ ലൈന്‍ സമര്‍പ്പണം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നിരവധി ഗുണഭോക്താക്കള്‍ ഇനിയും സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നാണ് അറിയുന്നത്. സത്യവാങ്മൂലം നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലന്നത് ഗുണഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.