കെഎസ്ആര്‍ടിസിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

Posted on: December 2, 2016 1:06 pm | Last updated: December 2, 2016 at 4:07 pm

KSRTCതിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങി. ബാങ്ക് നിക്ഷേപങ്ങളെ സംബന്ധിച്ചാണ് പരിശോധന. നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

നോട്ട് നിരോധിച്ചശേഷം കെഎസ്ആര്‍ടിസിയില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ യാത്രക്കാരില്‍നിന്നു ശേഖരിച്ചതെന്ന് കാണിച്ച് വന്‍തോതില്‍ കള്ളപ്പണം ബാങ്ക് അക്കൗണ്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സുചനയുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.