ജിയോ വെല്‍ക്കം ഓഫറിന്റെ കാലാവധി 2017 മാര്‍ച്ച് 31വരെ നീട്ടി

Posted on: December 1, 2016 2:55 pm | Last updated: December 1, 2016 at 11:31 pm

reliance geoമുംബൈ: റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്നപേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. സൗജന്യ സേവനം അനുവദിച്ചുകൊണ്ടുള്ള റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിനാണ് ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്. വെല്‍കം ഓഫര്‍ അവസാനിച്ചാല്‍ ഉപഭോക്താക്കള്‍ ജിയോയുടെ പ്ലാനുകളിലേക്ക് മാറേണ്ടി വരും. ലോഞ്ച് ചെയ്ത് നാലാം മാസത്തിലേക്കു മാസത്തിലേക്കു കടക്കുമ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്.