ട്രംപിന്റെ നിലപാട് വിമര്‍ശിച്ച് സി ഐ എ ഡയറക്ടര്‍

Posted on: December 1, 2016 7:01 am | Last updated: December 1, 2016 at 1:05 pm
SHARE

donald-trump-afp_650x400_61476497855വാഷിംഗ്ടണ്‍: ഇറാന്‍, സിറിയ വിഷയത്തിലെ നിലപാട് രാജ്യത്തിന് വിനാശകരമാകുമെന്ന് ട്രംപിന് സി ഐ എ മേധാവിയുടെ മുന്നറിയിപ്പ്. അടുത്ത മാസം സ്ഥാനം ഒഴിയാനിരിക്കുന്ന യു എസ് ചാരസംഘടനയുടെ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണനാണ് ട്രംപിന്റെ നിലപാടിന്റെ അപകാതകളും ഗൗരവവും ചൂണ്ടിക്കാണിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ സാധ്യമായ ഇറാന്റെ ആണവകരാര്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാഗ്ദാനം വന്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും സിറിയന്‍ സൈന്യത്തെ അനുകൂലിക്കുന്ന റഷ്യക്കൊപ്പം ചേരുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സി ഐ എ മേധാവി വ്യക്തമാക്കി.

ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ചത്. ഇറാന്‍ ആണവ കരാര്‍ തകര്‍ക്കുകയാണെങ്കില്‍ അത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ മണ്ടത്തരമാകുമെന്നും ബ്രണ്ണന്‍ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here