പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം

Posted on: December 1, 2016 11:30 am | Last updated: December 1, 2016 at 11:30 am

wyd-cort-prathi-mani-balanകല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ചൂരാനം ലക്ഷംവീട് കോളനിയിലെ മണിബാല (40) നെയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ജീവപര്യന്തം ശിക്ഷിച്ചത്. 2014 മെയ് അഞ്ചിന് വൈത്തിരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി്.

വിചാരണവേളയില്‍ ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടിയെങ്കിലും, ജയില്‍ ചാടുകയും പിന്നീട് വീണ്ടും പോലീസ് വലയിലാകുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പോക്‌സോ നിയമ പ്രകാരം ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റം തെളിഞ്ഞതിന് ഏഴു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഉത്തരവായി.

കേസിന്റെ വിചാരണ വേളയില്‍ ഒളിവില്‍ പോയ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്ര്യാപിച്ചിരുന്നു. പിന്നീട് പോലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്ത പ്രതി വൈത്തിരി സബ്്ജയിലില്‍ തടവിലായിരുന്നു. തടവിലായിരുന്ന പ്രതി വൈത്തിരി സബ് ജയിലില്‍ നിന്നും ജയില്‍ ചാടി. ജയില്‍ ചാടിയ പ്രതിയെ പോലീസ് പിടികൂടി ജയിലില്‍ അടച്ചു ജയില്‍ ചാടിയ കുറ്റത്തിനും പ്രതി വിചാരണ നേരിട്ടു വരികയാണ്.