ഇനി പ്രവാചക പ്രകീര്‍ത്തന നാളുകള്‍

Posted on: November 30, 2016 11:54 pm | Last updated: December 1, 2016 at 10:42 am
തിരുനബിയുടെ സ്‌നേഹ ലോകം മീലാദ് ക്യാമ്പയിന്‍ മലപ്പുറത്ത് കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുനബിയുടെ സ്‌നേഹ ലോകം മീലാദ് ക്യാമ്പയിന്‍ മലപ്പുറത്ത് കേരള മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മനുഷ്യകുലത്തിന് നന്മയുടെ സന്ദേശം പകര്‍ന്ന പ്രവാചകര്‍ മുഹമ്മദ് (സ)യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യ മാസത്തിന് ഇന്ന് സമാരംഭം. ഇനി പ്രവാചക പ്രകീര്‍ത്തന നാളുകള്‍. മീലാദാഘോഷം മികവുറ്റതാക്കാന്‍ മുസ്‌ലിം ലോകം തയ്യാറെടുത്തുകഴിഞ്ഞു.

കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സഫര്‍ 30 പൂര്‍ത്തിയാക്കിയാണ് റബീഉല്‍ അവ്വല്‍ ആഗതമായത്. സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മീലാദിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടക്കും. തിരുനബി(സ)യുടെ സ്‌നേഹ ലോകം എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്തും അനുബന്ധ സുന്നി സംഘടനകളും നടത്തുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി.
പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിന് സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മദ്‌റസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍, ബുര്‍ദ, നബികീര്‍ത്തന സദസ്സ് നടക്കും. അന്നദാനവും ഉണ്ടാകും.