അടുത്ത വര്‍ഷം മുതല്‍ ഖത്തറില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍

Posted on: November 28, 2016 6:25 pm | Last updated: November 28, 2016 at 6:25 pm

qatarദോഹ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍ അടുത്ത വര്‍ഷം മുതല്‍ ഖത്തര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തുന്നു. രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷത്തോടെയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി പുതിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവതരിപ്പിക്കുന്നത്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഖത്തറില്‍ എത്തിയ വിദേശികളേക്കാള്‍ ആറ് ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഷോപ്പിംഗ് ഫെസ്റ്റിവല്‍ അടക്കമുള്ള പരിപാടികളിലൂടെ കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേക്ക് കൊണ്ടുവരാനാകുമെന്നാണ് കണക്ക്കൂട്ടല്‍. മാര്‍ച്ചില്‍ നടക്കുന്ന ഭക്ഷ്യമേളയും വാര്‍ഷിക സമ്മര്‍ ഫെസ്റ്റിവലും ഇതിന് കൊഴുപ്പ്കൂട്ടും.