യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ചിനിടെ അഞ്ച് എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി

Posted on: November 28, 2016 1:44 pm | Last updated: November 29, 2016 at 10:25 am
SHARE

udf_marchതിരുവനന്തപുരം: നോട്ട്, സഹകരണ വിഷയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് അടക്കം അഞ്ച് എംഎല്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരെയും പ്രവര്‍ത്തകരെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്ഭവന്റെ മുന്നില്‍ മാര്‍ച്ച് തടഞ്ഞ പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നോട്ടു പിന്‍വലിക്കലിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു മാര്‍ച്ച്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍. കെ.മുരളീധരന്‍, കെ.സി.ജോസഫ് തുടങ്ങിവരും മാര്‍ച്ചില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here