വൈദ്യുതി വാങ്ങിയെങ്കിലും ലോഡ് ഷെഡ്ഢിംഗ് ഒഴിവാക്കും: മന്ത്രി മണി

Posted on: November 27, 2016 5:26 pm | Last updated: November 27, 2016 at 5:26 pm

mm-maniഇടുക്കി: വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയിട്ടായാലും ലോഡ്‌ഷെഡ്ഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി ശ്രീ എംഎം മണി പറഞ്ഞു. മുന്നൊരുക്കമെന്ന നിലയില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചോര്‍ച്ച കണ്ടെത്തിയ മൂലമറ്റം പവര്‍ഹൗസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലമറ്റം പവര്‍ ഹൗസില്‍ സാങ്കേതിക തകരാറുകള്‍ ഡിസംബര്‍ 16നകം പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ചയാണ് മൂലമറ്റം പവര്‍ഹൗസിലെ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ മെയിന്‍ ഇന്‍ലന്റ് വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയത്.