നോട്ട്: ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി

Posted on: November 27, 2016 5:18 pm | Last updated: November 28, 2016 at 11:44 am
SHARE

pm-modi-mann-ki-baatന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നടപടിമൂലം ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീരുമാനം എടുത്തപ്പോള്‍ തന്നെ ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരുന്നു. എന്നാല്‍ രാജ്യതാത്പര്യം കണക്കിലെടുത്താണ് നടപടി കൈക്കൊണ്ടതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

70 വര്‍ഷത്തെ അഴിമതിക്ക് കടിഞ്ഞാണിടുവാനാണ് നോട്ടുകള്‍ പിന്‍വലിച്ചത്. ഇത് അവസാനിപ്പിക്കുക അത്ര എളുപ്പമല്ല. നോട്ട് അസാധുവാക്കല്‍ നടപടി വിജയിക്കുമെന്ന് ഉറപ്പുണ്ട്. ജനങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കറന്‍സി രഹിത സമൂഹമാണ് താന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് ഇപ്പോഴത്തെ നടപടി. കറന്‍സി ഉപയോഗം പതിയെ കുറച്ച് ഈ ലക്ഷ്യം നേടിയെടുക്കാമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കാത്തത് പോലുള്ള പ്രശ്‌നങ്ങള്‍ കൂലി ബാങ്ക് വഴിയാക്കുന്നതിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here