Connect with us

International

ക്രൂരനായ സ്വേച്ഛാധിപതി: ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ലോകത്തിന്റെയാകെ ആദരവ് ഏറ്റുവാങ്ങി ഫിദല്‍ കാസ്‌ട്രോ വിടവാങ്ങുമ്പോഴും അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാവില്‍ അവഹേളനം. കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക കാസ്‌ട്രോയോട് കാണിച്ച ക്രൂരതകളുടെ തനിയാവര്‍ത്തനമാകുകയായിരുന്നു ട്രംപിന്റെ വാക്കുകള്‍. ക്യൂബക്കാര്‍ ഇനിയെങ്കിലും സ്വതന്ത്ര ലോകത്തേക്ക് സഞ്ചരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. ക്യൂബ സ്വേച്ഛാധിപത്യത്തിന്റെ തേര്‍വാഴ്ചയിലമര്‍ന്ന ദ്വീപായിരുന്നു. ഇനി അതില്‍ നിന്ന് ആ രാജ്യം മോചിതമാകുകയാണ്. ക്യൂബന്‍ ജനത അവര്‍ അര്‍ഹിച്ച സ്വാതന്ത്ര്യത്തിലേക്ക് ഒടുവില്‍ ഉണരുകയാണ്- ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ക്യൂബയുമായി സാധാരണ ബന്ധത്തിന് പരമാവധി ശ്രമിച്ച, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമ കരുതലോടെയാണ് പ്രതികരിച്ചത്. കാസ്‌ട്രോയുടെ സമ്പന്നമായ പ്രഭാവം എന്തായിരുന്നുവെന്ന് ചരിത്രം വിലയിരുത്തുമെന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. ചരിത്രത്തെ വകഞ്ഞ് മാറ്റാന്‍ യു എസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ക്യൂബന്‍ ജനതയുമായി സൗഹൃദം തുടരാന്‍ രാജ്യത്തിന് സാധിക്കണമെന്നും ഒബാമ പറഞ്ഞു.