അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിനു മര്‍കസ് വിദ്യാര്‍ഥി

Posted on: November 26, 2016 12:05 am | Last updated: November 25, 2016 at 11:38 pm

hafiz-shameer-international-qurhanകാരന്തൂര്‍ : ബഹറൈനില്‍ നടക്കുന്ന പതിനാലാമാത് അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫ്‌സ് മത്സരത്തിനു ഇന്ത്യയെ പ്രതിനിധീകരിച്ചു മര്‍കസില്‍ നിന്നുള്ള ഹാഫിസ് ശമീര്‍ പങ്കെടുക്കും. ബഹ്‌റൈന്‍ ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തു ഖിദ്മത്തുല്‍ ഖുര്‍ആ നുല്‍ കരീം എന്ന സംഘടന ഓഖാഫ് ആന്‍ഡ് ഇസ്ലാമിക് മിനിസ്ട്രി യുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ബഹറൈനില്‍ നടക്കുന്ന ഏറ്റവും വലിയ ഖുര്‍ആന്‍ മത്സരമാണിത്.

അന്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ മത്സരത്തില്‍ പങ്കെ ടുക്കുന്നുണ്ട്. മര്‍കസ് ഹിഫഌല്‍ നിന്ന് ഒന്നാം റാങ്ക് നേടി പഠനം പൂര്‍ത്തിയാക്കിയ ശമീര്‍ ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. മലപ്പുറം ചേറൂര്‍ സ്വദേശിയാണ്.