ഹൈഫയില്‍ തീക്കാറ്റ് നിയന്ത്രണ വിധേയമായെന്ന് ഇസ്രായേല്‍

Posted on: November 25, 2016 2:56 pm | Last updated: November 25, 2016 at 2:56 pm
SHARE

fireജറുസലേം: കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച തീക്കാറ്റ് നിയന്ത്രണ വിധേയമാവുന്നു. തീക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച ഹൈഫയില്‍ തീ നിയന്ത്രണ വിധേയമായതായി അഗ്നി ശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ തീക്കാറ്റ് നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

മാറ്റിപ്പാര്‍പ്പിച്ച അറുപതിനായിരത്തോളം കുടുംബങ്ങള്‍ ഹൈഫയിലേക്ക് തിരിച്ചെത്തി. വന്‍ തോതില്‍ പോലീസിനേയും അഗ്നി ശമന ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വരണ്ട കാറ്റ് വീശുന്നതിനാല്‍ ഇനിയും തീപടരാനുള്ള സാധ്യതയുണ്ടെന്നാണ് അഗ്നി ശമന സേന നല്‍കുന്ന വിവരം.

ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. നിരവധിപേര്‍ക്ക് പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here