Connect with us

National

നോട്ട് അസാധുവാക്കല്‍: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതവും പരിശോധിക്കും. നോട്ട് അസാധുവാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നോട്ട് പിന്‍വലിച്ചതിന്റെ ഭരണഘടനാ സാധുതയെ കുറിച്ചും ജനങ്ങള്‍ക്കുണ്ടായ ദുരിതത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. പണമില്ലാത്തതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ കബില്‍ സിബല്‍ വാദിച്ചു.

ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ചും, നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകള്‍ ഒരു കോടതിയിലാക്കണമെന്നുള്ള കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജിയും സുപ്രീംകോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.