Connect with us

Palakkad

പ്രത്യേക ആപ്പുമായി നാസര്‍ കുന്നുമ്മല്‍

Published

|

Last Updated

വിദ്യാര്‍ഥികള്‍ക്കുള്ള ആപ്ലിക്കേഷനുമായി നാസര്‍

പട്ടാമ്പി: വിദ്യാര്‍ഥികള്‍ക്ക് ഭരണഘടനയിലെ മൗലികാവകാശങ്ങള്‍, വകുപ്പുകള്‍ പ്രകാരം പഠിക്കാനുള്ള ആപ്ലിക്കേഷനുമായി കൂമ്പാറ ഫാത്വിമാ ബി മെമ്മോറിയല്‍ മര്‍കസ് മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നെത്തിയ നാസര്‍ കുന്നുമ്മല്‍ എന്ന അധ്യാപകന് ശാസ്‌ത്രോത്സവത്തില്‍ സെക്കന്റും എ ഗ്രേഡും. ഭരണഘടനയിലെ മൗലികാവകാശങ്ങളായ സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെ യുള്ള അവകാശം, മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, സംസ്‌കാരികം, ഭരണഘടനാ പരമായ പരിഹാരം എന്നിവ വാട്‌സ്ആപ്പില്‍ ലഭ്യമാക്കുന്ന താണ് ഈ സി ആപ്പ് സംവിധാനം. ആറ് ഭാഗങ്ങളുള്ള ഇതില്‍ കണ്ടും കേട്ടും പഠിക്കാന്‍ അവസരമുണ്ട്.
15 മിനിറ്റുകൊണ്ട് വിദ്യാഥികള്‍ക്ക് ഇവ മനസിലാക്കാനാകും. സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ ടാബ് വഴിയും സംശയ നിവാരണം നടത്താം. ലെയര്‍ സിസ്റ്റം എന്നൊരു ടെക്‌നോളജിയില്‍ നിന്നാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ പുതിയ ഒരു സംരംഭം ആദ്യമായാണ് ഉണ്ടാകുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇതില്‍ മാജിക് വീല്‍ രൂപത്തിലാണ് നിയമങ്ങളും മറ്റും സന്നിവേശിപ്പിച്ചിട്ടുള്ളത്. പാഠപുസ്തകകരിക്കുലം കമ്മറ്റിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ കൂടിയാണ് നാസര്‍ കുന്നുമ്മല്‍.
ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്ണിനും, പ്ലസ്ടു വിനും പൊളിറ്റിക്കല്‍ സയന്‍സില്‍ ടീച്ചര്‍ ടെക്സ്റ്റ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിന് ഇന്ത്യന്‍ ഭരണഘടന പ്രവര്‍ത്തനത്തില്‍ എന്നതിന്റെ ഒന്നും, രണ്ടും ഭാഗങ്ങളും ഈ അധ്യാപകന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍സൗത്ത് ഇന്ത്യന്‍ കോമ്പിറ്റേഷന് സെലക്ഷന്‍ നേടുകയും ചെയ്തു.

Latest