Kerala
LIVE: ജനസാഗരമായി സാഗരതീരം; എസ് വെെ എസ് അവകാശ സംരക്ഷണ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
 
		
      																					
              
              
            കോഴിക്കോട്:ഏക സിവിൽ കോഡ് ബഹുസ്വരതയെ തകർക്കരുത് എന്ന പ്രമേയത്തിൽ എസ് വെെ എസ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നാടിൻെറ നാനാ ഭാഗത്ത് നിന്നും ജനലക്ഷങ്ങൾ കടപ്പുറത്ത് ശുഭ്രസാഗരം തീർക്കുകയാണ്.
അധിനിവേശ വിരുദ്ധ ചെറുത്ത് നില്‍പ്പിന്റെ ചരിത്രഭൂമിയില്‍ പുതിയൊരു ദൗത്യവുമായി ഇറങ്ങുകയാണ് അവരുടെ പിന്മുറക്കാര്‍. ലോകം അംഗീകരിച്ച മതേതരത്വവും ഭരണഘടന നല്‍കുന്ന അവകാശവും ഹനിച്ച് സാമുദായിക ഐക്യം തകര്‍ക്കുന്ന ഏക സിവില്‍കോഡ് അംഗീകരിക്കില്ലെന്ന് സമ്മേളനം പ്രഖ്യാപിക്കും.
രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ജനതയെ വിഭജിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണമെന്ന് സമ്മേളനം ആഹ്വാനം ചെയ്യും. ഭരണഘടനാവകാശം സംരക്ഷിക്കാന്‍ മതനിരപേക്ഷ വിശ്വാസികളെ ഒരുമിച്ച് നിര്‍ത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അതിഥികളായെത്തുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്.
ഏകപക്ഷീയമായി നടത്തുന്ന ഏക സിവില്‍കോഡ് വാദം മുന്‍വിധിയോടെയാണെന്ന് വ്യക്തമാണ്. ഈ നീക്കത്തിന് പിന്നിലെ കള്ളക്കളികള്‍ സമ്മേളനം തുറന്ന് കാണിക്കും.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


