വൃക്കരോഗിയായ മലയാളി സഹായം തേടുന്നു

Posted on: November 24, 2016 7:52 pm | Last updated: November 24, 2016 at 9:00 pm
photo862
ആഷിഖ്

ദുബൈ: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായ പ്രവാസി മലയാളി സഹായം തേടുന്നു. തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി പിലാക്കവീട്ടില്‍ കണ്ണേത്ത് ആഷിഖ്(35) ആണ് ചികിത്സയില്‍ കഴിയുന്നത്.

അഞ്ച് വര്‍ഷം ഷാര്‍ജയിലെ ഒരു കാര്‍ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആഷിഖ് അസുഖബാധിതനായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിന് വിധേയനാകുന്ന ഈ യുവാവിന്റെ വൃക്ക മാറ്റിവച്ചാലേ ജീവന്‍ നിലനിര്‍ത്താനാകൂ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് വൃക്ക മാറ്റിവെക്കല്‍ നടത്തുക. എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ഇതിനായുള്ള ഭാരിച്ച തുക കണ്ടെത്താന്‍ ആഷിഖിന്റെ കുടുംബത്തിന് സാധിക്കുന്നില്ല. വിവരങ്ങള്‍ക്ക് 055-9378293.