മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം

Posted on: November 24, 2016 8:43 am | Last updated: November 24, 2016 at 8:43 am

mulloorkkaraതിരുവനന്തപുരം: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയെ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗമായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് എ ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനില്‍ ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള നോമിനിയായാണ് മുള്ളൂര്‍ക്കരയെ നിയമിച്ചത്.
വി എസ് സര്‍ക്കാറിന്റെ കാലത്ത് പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ഏഴ് വര്‍ഷം ആ പദവി വഹിച്ചിരുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് മുള്ളൂര്‍ക്കരയെ മാറ്റി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ കമ്മീഷന്‍ അംഗമാക്കിയെങ്കിലും അദ്ദേഹം ചുമതലയേറ്റെടുത്തിരുന്നില്ല. ക്രീമിലയറുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ മുള്ളൂര്‍ക്കര നേരത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.