Connect with us

National

കേന്ദ്രത്തില്‍ വന്‍ ഉദ്യോഗസ്ഥ അഴിച്ചുപണി; 19 പുതിയ സെക്രട്ടറിമാര്‍; പലര്‍ക്കും സ്ഥാനചലനം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ വന്‍ ഉദ്യോഗസ്ഥ അഴിച്ചുപണി. വിവിധ കേന്ദ്ര വകുപ്പുകള്‍ക്ക് കീഴിലായി 19 പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ഉന്നത പദവിയുള്ള സെക്രട്ടറിമാരില്‍ പലര്‍ക്കും സ്ഥാനചലനവും ഉണ്ട്. ഖനി വകുപ്പ് സെക്രട്ടറി അനില്‍ സ്വരൂപിനെ സ്‌കൂള്‍ വിദ്യാഭ്യാസ കുപ്പിലേക്ക് മാറ്റി. നിലവില്‍ അതിര്‍ത്തി മാനേജ്‌മെന്റ് സെക്രട്ടറിയായ സുശീല്‍ കുമാറാണ് പുതിയ ഖനി വകുപ്പ് സെക്രട്ടറി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവനി കുട്ടിയെ ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറിയായും നിയമിച്ചു.

നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍ രാഖവ് ചന്ദ്രയെ പട്ടിക വകുപ്പ് ദേശീയ കമ്മീഷന്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. നീതി ആയോഗ് സ്‌പെഷ്യല്‍ സെക്രട്ടറി യുധവീര്‍ സിംഗ് ആയിരിക്കും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പുതിയ ചെയര്‍മാന്‍.

---- facebook comment plugin here -----

Latest