രാജഗോപാലിന് തലക്ക് സുഖമില്ല; മോഹന്‍ലാല്‍ കള്ളപ്പണക്കാരനെന്നും എംഎം മണി

Posted on: November 23, 2016 5:54 pm | Last updated: November 23, 2016 at 7:27 pm

mm-maniതൊടുപുഴ: ബിജെപി നേതാവ് ഒ രാജഗോപാലിന് തലക്ക് സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. കേരളീയ ജനതക്ക് പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയില്‍ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അത് മറക്കാന്‍ വേണ്ടിയാണ് അദ്ദേഹം മോദിയെ അനുകൂലിക്കുന്നതെന്നും മണി പറഞ്ഞു. കേരളത്തിന്റെ സമ്പൂര്‍ണ വൈദ്യുതീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.