മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തി; ഇനി മാധ്യമങ്ങളുടെ ഇരയാകാനില്ല: ഇപി ജയരാജന്‍

Posted on: November 23, 2016 2:25 pm | Last updated: November 23, 2016 at 2:25 pm

e-p-jayarajan-jpg-image-784-410കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിര്‍ശനവുമായി മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്നും ഇനി മാധ്യമങ്ങളുടെ ഇരയാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങള്‍ ചെയ്തു. മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.