രണ്ടായിരം വേണ്ട, തിരക്കിന് കുറവ്

Posted on: November 23, 2016 12:32 pm | Last updated: November 23, 2016 at 12:37 pm

മലപ്പുറം: രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ലഭ്യമായതോടെ അസാധു നോട്ടുകള്‍ മാറ്റാനുള്ള തിരക്ക് ബേങ്കുകള്‍ക്ക് മുന്നില്‍ കുറഞ്ഞു. എ ടി എം കൗണ്ടറുകള്‍ക്ക് മുന്നിലും ഇതു തന്നെയാണ് സ്ഥിതി.

രണ്ടായിരം രൂപയുള്ള ബേങ്കുകളിലും എ ടി എം കൗണ്ടറുകളിലും ഇപ്പോള്‍ പഴയ പോലെ തിരക്കില്ല. എന്നാല്‍ നൂറിന്റെ നോട്ടുകള്‍ ലഭിക്കുന്നിടത്ത് തിരക്ക് കൂടുകയും ചെയ്യുന്നുണ്ട്. രണ്ടായിരം രൂപക്ക് ബാക്കി ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കെ എസ് ഇ ബി, ബി എസ് എന്‍ എല്‍ ഓഫീസുകളിലുമെല്ലാം പഴയ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ബാക്കി നല്‍കുന്നില്ല.

അടുത്ത ബില്ലിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ ഇനിയും ജില്ലയില്‍ ലഭ്യമാകാത്തതാണ് ജനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.