ഫസല്‍വധക്കേസ്: ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ ദുരൂഹം: പോപുലര്‍ ഫ്രണ്ട്

Posted on: November 23, 2016 10:55 am | Last updated: November 23, 2016 at 10:56 am

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ ദുരൂഹമാണെന്ന് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി.

ഫസലിന്റെ വിധവ മറിയു നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ഏറ്റെടുത്തത്. സി ബി ഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്ത സി പി എം അതിനെതിരെ സുപ്രീം കോടതിയെവരെ സമീപിച്ചിരുന്നു.

ഇടതുഭരണകാലത്തെ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സി ബി ഐ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയും സി പി എം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് വ്യക്തമാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി ബഷീര്‍ അധ്യക്ഷത വഹിച്ചു.