വ്യാഴാഴ്ച മുതല്‍ ബിഗ്ബസാര്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് എടിഎം വഴി 2000 രൂപ പിന്‍വലിക്കാം

Posted on: November 22, 2016 9:33 pm | Last updated: November 23, 2016 at 11:05 am
SHARE

549057-bigbazaarന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യാപാര ശൃംഖലകളില്‍ ഒന്നായ ബിഗ് ബസാറിന്റെ ഔട്ട്‌ലെറ്റുകളിലൂടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ടായിരം രൂപ പിന്‍വലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. സ്‌റ്റേറ്റ് ബാങ്ക് ഓഫ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബിഗ്ബസാറിന്റെ 260 സ്‌റ്റോറുകളിലും വ്യാഴാഴ്ച മുതല്‍ സൗകര്യം നിലവില്‍ വരും. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് ബിഗ്ബസാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകില്ല.

കഴിഞ്ഞയാഴ്ച പെട്രോള്‍ പമ്പുകളില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, സിറ്റി ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യം ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here