ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി രാം നരേഷ് യാദവ് അന്തരിച്ചു

Posted on: November 22, 2016 12:43 pm | Last updated: November 22, 2016 at 5:07 pm

521760-ramnareshyadav-wikiഭോപ്പാല്‍: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാം നരേഷ് യാദവ് അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലക്‌നോവിലെ പിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം.

ആദ്യകാലത്ത് ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന രാം നരേഷ് യാദവ് 1977 മുതല്‍ 1979 വരെയാണ് യുപി മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്. പിന്നീട് ജനതാ പാര്‍ട്ടിയില്‍നിന്നും രാജിവച്ച അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2011 ഓഗസ്റ്റ് 26 മുതല്‍ 2016 സെപ്റ്റംബര്‍ ഏഴുവരെ അദ്ദേഹം മധ്യപ്രദേശ് ഗവര്‍ണറുമായിരുന്നു.